ടാറ്റ ക്ലിക്ക് മുന്‍ സിഇഒ വികാസ് പുരോഹിത്തിനെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് ഡയറക്ടറായി നിയമിച്ച് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ. മെറ്റയുടെ സ്ട്രാറ്റജിക് റിലേഷന്‍ഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാകും പുരോഹിത് ശ്രദ്ധിക്കുക. ഐഐഎം ബിരുദധാരിയായ ഇദ്ദേഹത്തിന് 20 പ്രവൃത്തിപരിചയ സമ്പത്തുണ്ട്. ടാറ്റ ക്ലിക്ക് കൂടാതെ ആമസോണ്‍, റിലയന്‍സ്, ആദിത്യ ബിര്‍ല തുടങ്ങിയ കമ്പനികളുമായും ഇദ്ദേഹം ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്.