റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ധീരുഭായ് അംബാനി സ്കൂളിനെതിരെ ബോംബ് ഭീഷണി. ചൊവ്വാഴ്ചയാണ് സ്കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ടെലിഫോണ്‍ വഴി ഭീഷണിയെത്തിയത്. വിക്രം സിങ് എന്നയാളാണ് ഭിഷണിക്ക് പിന്നില്‍.
ഫോണ്‍കോള്‍ ചെയ്തയാളെ കണ്ടെത്തിയതായി മുംബൈ പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. പ്രശസ്തനാകാനാണ് ബോംബ് വെച്ചതെന്ന് ഇയാള്‍ ഫോണ്‍കോളിനിടെ പറഞ്ഞതായി സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.