സൊസൈറ്റിക്കുടി സ്‌കൂളിന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ട്

Related Stories

കൊച്ചിന്‍ ഷിപ്പ്‌യാാര്‍ഡിന്റെ 2022-23 വര്‍ഷത്തെ സാമൂഹ്യ സുരക്ഷാ നിധി (സിഎസ്ആര്‍) ഉപയോഗിച്ച് ഇടമലക്കുടി സൊസൈറ്റിക്കുടി സ്‌കൂളില്‍ പുതിയ കെട്ടിടം പണിയുന്നതിനുള്ള ത്രികക്ഷി ഉടമ്പടി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ സാന്നിദ്ധ്യത്തില്‍ കളക്ട്രേറ്റില്‍ ഒപ്പിട്ടു. ഷിപ്പ്‌യാാര്‍ഡ് സിഎസ്ആര്‍ വിഭാഗം മേധാവി പി.എന്‍. സമ്പത്ത്കുമാര്‍, നിര്‍മ്മിതി കേന്ദ്രം മാനേജര്‍ ബിജു എ.പി, ഇടമലക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സന്തോഷ്‌കുമാര്‍ എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്. 66 ലക്ഷം രൂപയാണ് സിഎസ്ആര്‍ ഫണ്ടായി ഇപ്പോള്‍ ഷിപ്പ്‌യാാര്‍ഡ് അനുവദിക്കുന്നത്. സൊസൈറ്റിക്കുടിയില്‍ അഞ്ച് ക്ലാസ് മുറികളും പാചകപ്പുരയുമാണ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍, എല്‍ ആര്‍ ഡെ. കളക്ടര്‍ കെ. മനോജ്, ഷിപ്പ്‌യാാര്‍ഡ് സിഎസ്ആര്‍ വിഭാഗം മാനേജര്‍മാരായ എസ്. ശശീന്ദ്രദാസ്, യൂസഫ് എ.കെ എന്നിവര്‍ സന്നിഹിതരായിരുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories