രാജ്യത്തുടനീളം 25000 ഇലക്ട്രിക് വാഹന ചാര്‍ജിങ് പോയന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ട് ടാറ്റ പവര്‍. അടുത്ത അഞ്ച് വര്‍ഷത്തിനകം രാജ്യത്തെ ഇലക്ട്രിക് വാഹന മേഖലയെ ശക്തിപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ശക്തമായ പാന്‍-ഇന്ത്യ ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്നും ടാറ്റ പവര്‍ ബിസിനസ് ഡെവലപ്‌മെന്റ് മേധാവി വിരേന്ദ്ര ഗോയല്‍ പറഞ്ഞു.