സിംഗപ്പൂരിലെ ട്വിറ്ററിന്റെ ഓഫീസ് കെട്ടിടത്തിന് വാടക നല്‍കാത്തതിനെ തുടര്‍ന്ന് കെട്ടിട ഉടമ ഓഫീസ് ഒഴിപ്പിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് സിംഗപ്പൂരിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഇലോണ്‍ മസ്ക് നിർദ്ദേശിച്ചത്. ട്വിറ്ററിന്റെ ഏഷ്യാ- പസഫിക് മേഖലയിലെ ആസ്ഥാനമായ സിംഗപ്പൂര്‍ ഓഫീസ്, ക്യാപിറ്റഗ്രീന്‍ ബില്‍ഡിംഗിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
കെട്ടിടവുമായി ബന്ധപ്പെട്ട കരാര്‍ ഡിസംബര്‍ 16- ന് അവസാനിക്കുമെന്ന് കാണിച്ച് കെട്ടിട ഉടമ ട്വിറ്റര്‍ മേധാവിക്ക് നോട്ടീസ് നല്‍കിയിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ വാടക കുടിശ്ശിക പൂര്‍ണമായും നല്‍കണമെന്നാണ് കെട്ടിട ഉടമ ആവശ്യപ്പെട്ടത്.
എന്നാല്‍, കുടിശ്ശിക നല്കാന് മസ്ക് തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കെട്ടിട ഉടമയുടെ നേതൃത്വത്തില്‍ ഓഫീസ് ഒഴിപ്പിച്ചത്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള തീരുമാനം ഇ- മെയില്‍ മുഖാന്തരം അറിയിച്ചിട്ടുണ്ട്.
സിംഗപ്പൂരിലെ ഓഫീസിനു പുറമേ, സാന്‍ഫ്രാന്‍സിസ്കോയിലുള്ള ട്വിറ്റര്‍ ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ വാടക നല്കാത്തതിനാല് കെട്ടിട ഉടമ പരാതി നല്‍കിയിരുന്നു. ഏകദേശം 136,250 ഡോളറായിരുന്നു വാടക കുടിശ്ശിക