തോം ബ്രൗണിനെതിരായ കേസില്‍ അഡിഡാസിന് പരാജയം

Related Stories

അമേരിക്കന്‍ ഫാഷന്‍ ബ്രാന്‍ഡായ തോം ബ്രൗണ്‍ ഇന്‍‌കോര്‍പ്പറേഷനെതിരായ ട്രേഡ്‌മാര്‍ക്ക് ലംഘന കേസില്‍ സ്‌പോര്‍ട്‌സ്‌വെയര്‍ ബ്രാന്‍ഡായ അഡിഡാസിന് പരാജയം.തങ്ങളുടേതിന് സമാനമായ ലോഗോയാണ് തോം ബ്രൗണ്‍ ഉപയോഗിക്കുന്നതെന്നായിരുന്നു അഡിഡാസിന്റെ ആരോപണം.നാല് വരകളാണ് തോം ബ്രൗണ്‍ ഉപയോഗിക്കുന്നത്. അഡിഡാസിന്റെ ലോഗോയിലുള്ളത് മൂന്ന് വരകളും.

7.8 മില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരം തോം ബ്രൗണില്‍ നിന്നും ഈടാക്കാനായിരുന്നു അഡിഡാസ് ലക്ഷ്യമിട്ടത്.

അതായത് ഏകദേശം 63 കോടി രൂപ. എന്നാല്‍ കോടതി വിധി അഡിഡാസിന് എതിരായിരുന്നു.ഇരു കമ്ബനികളുടെയും ലോഗോകള്‍ തമ്മില്‍ സാമ്യമില്ലെന്ന് വാദിച്ച തോം ബ്രൗണിന്റെ നിയമസംഘം രണ്ട് ബ്രാന്‍ഡുകളും വ്യത്യസ്ത ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതായി ചൂണ്ടിക്കാട്ടി.തോം ബ്രൗണ്‍ കമ്ബനിക്ക് സ്‌പോര്‍ട്‌സ്‌വെയര്‍ മേഖലയില്‍ ആധ്യപത്യം ഇല്ല.രണ്ട് കമ്ബനികളും തമ്മിലുള്ള തര്‍ക്കം 15 വര്‍ഷത്തിലേറെയായി തുടരുകയായിരുന്നു.

2007-ല്‍, തോം ബ്രൗണ്‍ ജാക്കറ്റുകളില്‍ ത്രീ-സ്ട്രൈപ്പ് ഡിസൈന്‍ ഉപയോഗിക്കുന്നതായി അഡിഡാസ് പരാതിപ്പെട്ടു.തുടര്‍ന്ന് ബ്രൗണ്‍ ഇത് ഉപയോഗിക്കുന്നത് നിര്‍ത്തുകയും നാലാമത് ഒരു വര കൂടി ചേര്‍ക്കുകയും ചെയ്തു.2018 ലെ വില്‍പ്പനയെത്തുടര്‍ന്ന് ബ്രാന്‍ഡ് കൂടുതല്‍ ശ്രദ്ധ നേടിയത് അഡിഡാസിനെ അസ്വസ്ഥമാക്കിയിരുന്നു.അതിനുശേഷം തോം ബ്രൗണ്‍ ബ്രാന്‍ഡ് അതിവേഗം വികസിക്കുകയും ഇപ്പോള്‍ ലോകമെമ്ബാടുമുള്ള 300 ലധികം സ്ഥലങ്ങളില്‍ വ്യാപാരം നടത്തുകയും ചെയ്യുന്നു.

സമീപ വര്‍ഷങ്ങളില്‍ തോം ബ്രൗണ്‍ കൂടുതല്‍ അത്‌ലറ്റിക് വസ്ത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.കമ്ബനികളുടെ ഡിസൈനുകള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് തോം ബ്രൗണ്‍ പറഞ്ഞു, കാരണം അവ “വ്യത്യസ്ത വിപണികളില്‍ പ്രവര്‍ത്തിക്കുന്നു, വ്യത്യസ്ത ഉപഭോക്താക്കളെ സേവിക്കുന്നു, കൂടാതെ അവരുടെ ഉല്‍പ്പന്നങ്ങള്‍ വ്യത്യസ്ത വില നിലവാരത്തില്‍ വ്യാപാരം ചെയ്യുന്നുവെന്ന് തോം ബ്രൗണ്‍ ബ്രാന്‍ഡിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories