ഇന്ത്യന്‍ സിഇഒമാരില്‍ 90 ശതമാനം പേരും പ്രവര്‍ത്തന ചെലവുകള്‍ ചുരുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ആഗോള തലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിലാണിത്.
എന്നാല്‍, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഇവര്‍ക്ക് ശുഭ പ്രതീക്ഷയുമുണ്ട്. ഇന്ത്യയിലെ 68 സിഇഒമാര്‍ക്കിടയിലാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ പഠനം നടത്തിയത്. സര്‍വേയില്‍ 93 ശതമാനം സിഇഒമാരും ചെലവ് ചുരുക്കാനുള്ള തീരുമാനം സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.