മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഏലത്തിന്റെ വില തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരത്തിന് മുകളിലെത്തി. പുറ്റടി സ്‌പൈസസ് ബോര്‍ഡില്‍ ഇന്നലെ നടന്ന ഇ- ലേലത്തില്‍ 1008 രൂപയായിരുന്നു ഒരു കിലോ ഏലത്തിന് ലഭിച്ച ശരാശരി വില. 1724 രൂപയാണ് ഇന്നലെ ലഭിച്ച ഏറ്റവും ഉയര്‍ന്ന വില. കഴിഞ്ഞ ദിവസവും ശരാശരി വില 1026 രൂപ കടന്നിരുന്നു. 1705 രൂപയായിരുന്നു പതിനാറാം തീയതിയിലെ ഏറ്റവും ഉയര്‍ന്ന നില.
തുടര്‍ന്നുള്ള ദിവസങ്ങളിലും ഏലത്തിന് മികച്ച വില ലഭിക്കുമെന്നാണ് കര്‍ഷകരുടെ ഇപ്പോഴത്തെ പ്രതീക്ഷ. ഉത്സവ സാസണിലടക്കം വിലയിടിഞ്ഞത് ഹൈറേഞ്ച് ജനതയെ ഒന്നടങ്കം പ്രതികൂലമായി ബാധിച്ചിരുന്നു