എയര്‍ബാഗ് കണ്‍ട്രോളര്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ എട്ടിനും ജനുവരി 12നും ഇടയില്‍ നിര്‍മിച്ച 17362 വാഹനങ്ങള്‍ വിപണിയില്‍ നിന്ന് തിരിച്ചു വിളിച്ച് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്. കമ്പനി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ആള്‍ട്ടോ കെ10, എസ്പ്രസോ, ബലേനോ, ഗ്രാന്റ് വിറ്റാര എന്നീ മോഡലുകളുടെ യൂണിറ്റുകളാകും തിരിച്ച് വിളിക്കുക.
ആവശ്യമെങ്കില്‍ എയര്‍ബാഗ് കണ്‍ട്രോളര്‍ സൗജന്യമായി പരിശോധിച്ച് മാറ്റിസ്ഥാപിക്കുന്നതിനാണ് നടപടിയെന്ന് മാരുതി സുസുക്കി വ്യക്തമാക്കി.