ലാന്‍ഡി ലാന്‍സോ ഇലക്ട്രിക്ക് സൂപ്പര്‍ ബൈക്കും സ്‌കൂട്ടറും കൊച്ചിയില്‍ അവതരിപ്പിച്ചു

Related Stories

ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോര്‍സ് കോര്‍പ്പറേഷന്‍ നവീന സാങ്കേതിക വിദ്യകളോടെ വികസിപ്പിച്ച
അതിവേഗ ചാര്‍ജിംഗ് സൗകര്യമുള്ള
ലാന്‍ഡി ലാന്‍സോ ഇലക്ട്രിക്ക് സൂപ്പര്‍ ബൈക്കും സ്‌കൂട്ടറും ഗതാഗത മന്ത്രി ആന്റണി രാജുവും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും ചേര്‍ന്ന് കൊച്ചിയില്‍ അവതരിപ്പിച്ചു.
ലാന്‍ഡി ലാന്‍സോ ഇ – ബൈക്കായ ലാന്‍ഡി ഇ ഹോഴ്സ്, ലാന്‍ഡി ലാന്‍സോ ഇ-സ്‌കൂട്ടറായ ലാന്‍ഡി ഈഗിള്‍ ജെറ്റ് എന്നിവയാണ് അവതരിപ്പിച്ചത്. ഇന്ത്യയിലാദ്യമായി ഏറ്റവും നൂതനമായ ഇ വി സാങ്കേതികവിദ്യയാണ് ലാന്‍ഡി ലാന്‍സോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ സാധാരണയായി ചാര്‍ജിങ്ങിനായി എടുക്കുന്ന സമയക്കൂടുതല്‍, രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ബാറ്ററി റീപ്‌ളേസ്‌മെന്റ്, തീപിടുത്തം തുടങ്ങിയ ആശങ്കകള്‍ പരിഹരിച്ചു കൊണ്ടാണ് ലാന്‍ഡി ലാന്‍സോ ബൈക്കുകളും സ്‌കൂട്ടറുകളും വിപണിയിലെത്തിക്കുന്നത്. നിലവിലെ എല്ലാ വൈദ്യുത വാഹനങ്ങളും നേരിടുന്ന പ്രധാന പോരായ്മകള്‍ പരിഹരിച്ച് ലോകത്തെ ഏറ്റവും മികച്ച സാങ്കേതികവിദ്യകളോടെയാണ് ലാന്‍ഡി ലാന്‍സോ ഇസഡ് സീരീസ് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. വാഹന്‍ പരിവാഹന്‍ പോര്‍ട്ടലിലും ഇത് ലിസ്റ്റ് ചെയ്തു.
അമേരിക്കന്‍ കമ്പനിയായ ലാന്‍ഡി ലാന്‍സോയുമായി സഹകരിച്ചാണ് ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്സ് കോര്‍പ്പറേഷന്‍ ഇരുചക്രവാഹനങ്ങള്‍ പുറത്തിറക്കുന്നത്.
ഹിന്ദുസ്ഥാന്‍ ഇവി മോട്ടോര്‍സ് കോര്‍പ്പറേഷന്റെ കൊച്ചിയിലെ നിര്‍മാണ യൂണിറ്റില്‍ പ്രതിമാസം 850 മുതല്‍ 1500 വരെ വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്. ഇലക്ട്രിക്ക് ബൈക്കിന് പുറമെ ഇലക്ട്രിക്ക് ബസ്, എസ് യു വി, മിനി കാര്‍ നിര്‍മാണ യൂണിറ്റും കേരളത്തില്‍ സ്ഥാപിക്കും. ഇതിനായി 120 കോടി രൂപ നിക്ഷേപിക്കും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories