പ്രീമിയം എസ്‌യുവി ശ്രേണിയിലുള്‍പ്പെടുന്ന ഗ്രാന്‍ഡ് വിറ്റാരയുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ആരംഭിച്ച് മാരുതി സുസുകി. എക്‌സ്‌ചേഞ്ച് ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. കാമരാജര്‍ തുറമുഖത്ത് നിന്ന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള ആദ്യ ഷിപ്‌മെന്റ് ഇതിനകം നടന്നു കഴിഞ്ഞു. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ആസിയാന്‍ രാജ്യങ്ങള്‍, മിഡില്‍ഈസ്റ്റ് തുടങ്ങി അറുപതോളം രാജ്യങ്ങളിലേക്ക് ഗ്രാന്‍ഡ് വിറ്റാര കയറ്റി അയക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതോടെ മാരുതി സുസുകി ഇന്ത്യക്ക് പുറത്തേക്ക് കയറ്റി അയക്കുന്ന വാഹന മോഡലുകളുടെ എണ്ണം 17 ആയി.