സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി പ്രത്യേക പദ്ധതിയുമായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഇസാഫ് ഫൗണ്ടേഷന്‍ നടത്തുന്ന വിവിധ സ്വയം തൊഴില്‍ പരിശീലന പരിപാടികളിലേക്ക് 60 വയസ്സില്‍ താഴെ പ്രായമുള്ള വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
തയ്യല്‍, പലഹാര നിര്‍മ്മാണം കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രോസസ്സിങ്, ബ്യൂട്ടി & വെല്‍നസ്സ്, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം എന്നിവയില്‍ പരിശീലനത്തോടൊപ്പം സംരംഭകത്വ വികസന പരിശീലനവും വിവിധ മേഖലകളില്‍ വിദഗ്ധരുടെ വെബ്ബിനാറുകളും ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും.
കേരളത്തിലുടനീളം സംഘടിപ്പിക്കുന്ന പരിശീലനങ്ങളിലേക്ക് താല്പര്യമുള്ള വനിതകള്‍
ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം. https://docs.google.com/forms/d/e/1FAIpQLScJb1AP5tvv6MZm9uzWpX0eZY7y-9TH6K1NX19H1nSpVE0ZWg/viewform?usp=share_link
വിളിക്കേണ്ട നമ്പര്‍ : 9562252480