കര്‍ഷകര്‍ക്കായി യുവ സംരംഭകന്റെ ആപ്പ്: സുന്ദര്‍പിച്ചൈ പോലും സെല്‍വ മുരളിയുടെ ഫാന്‍

Related Stories

അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തമിഴ്‌നാട്ടില്‍ നിന്നൊരു യുവ സംരംഭകനെ ഡല്‍ഹിയില്‍ വച്ച് നേരിട്ട് സന്ദര്‍ശിച്ചിരുന്നു.
സെല്‍വ മുരളി, തമിഴ്‌നാട്ടിലെ ഒരു ചെറു പട്ടണത്തില്‍ ജനിച്ച് തന്റെ സ്വപ്രയത്‌നത്തിലൂടെ സംരംഭകനായ യുവാവ്.
ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച സെല്‍വ മുരളി, കര്‍ഷകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ എത്തിച്ചു നല്‍കുന്ന അഗ്രിശക്തി എന്ന ആപ്പാണ് വികസിപ്പിച്ചിരിക്കുന്നത്. തമിഴ് നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ മധുര്‍ പട്ടണത്തില്‍ വിഷ്വല്‍ മീഡിയ ടെക്‌നോളജീസ് എന്ന പേരില്‍ സ്വന്തമായൊരു സോഫ്റ്റ് വെയര്‍ കമ്പനിയുമുണ്ട ഇദ്ദേഹത്തിന്.
ഗൂഗിളിന്റെ ആപ് സ്‌കെയില്‍ ആക്കാദമിയുടെ ഭാഗമായി 100 ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് കമ്പനി 6 മാസത്തെ പരിശീലനം നല്‍കിയിരുന്നു. ഇതിലൊരാളായിരുന്നു സെല്‍വ. സെല്‍വയുടെ മികച്ച പ്രകടനമാണ് സുന്ദര്‍ പിച്ചൈയെ നേരിട്ട് കാണാനും പതിനഞ്ച് മിനിറ്റോളം തമിഴില്‍ ആശയവിനിമയം നടത്താനും അവസരമുണ്ടാക്കിക്കൊടുത്തത്.
തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് വിളകളെക്കുറിച്ചും ഇന്‍ഷുറന്‍സുകളെക്കുറിച്ചും പോഷകങ്ങളെ കുറിച്ചും വിപണിയെ കുറിച്ചും കാര്‍ഷിക പരിശീലനങ്ങളെക്കുറിച്ചുമെല്ലാം ഒറ്റയിടത്ത് വിവരം നല്‍കുന്ന ഒന്നാണ് അഗ്രിശക്തി ആപ്പ്. പരിശീലനത്തിന്റെ ഭാഗമായി ഗൂഗിള്‍ നല്‍കിയ ഫീച്ചറുകളെല്ലാം തമിഴ് ഭാഷയില്‍ ലഭ്യമാകും വിധം ആപ്പില്‍ ഉള്‍പ്പെടുത്താന്‍ സെല്‍വയ്ക്ക് സാധിച്ചു. ഇതും കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്തു.
പരസ്യം വഴിയാണ് ആപ്പ് വരുമാനമുണ്ടാക്കുന്നത്.
രാജ്യം മുഴുവന്‍ ആപ്പ് വ്യാപിപ്പിക്കാന്‍ ഭാഷ ഒരു പ്രശ്‌നമാണെന്ന് അറിയിച്ചപ്പോള്‍ ഗൂഗിള്‍ ട്രാന്‍സലേറ്റ് ടീമിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് സുന്ദര്‍ പിച്ചൈ മടങ്ങിയത്.
അധികം വൈകാതെ തന്റെ ആപ്പിന്റെ സേവനം രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് ഈ യുവസംരംഭകന്റെ ലക്ഷ്യം.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories