ഡയറി ഫാം തുടങ്ങാനോ വിപുലീകരിക്കാനോ 5 വര്‍ഷത്തേക്ക് ബാങ്ക് വായ്പ എടുത്ത ക്ഷീര കര്‍ഷകര്‍ക്ക് പലിശ ഇളവ് ലഭിക്കുവാന്‍ ക്ഷീര വികസന വകുപ്പ് ബാങ്ക് ഇന്ററസ്റ്റ് സബ് വെന്ഷന് സ്കീം പ്രകാരം അപേക്ഷ ക്ഷണിച്ചു. 2022 ജൂലൈ 22 ന് ശേഷം നാഷണലൈസ്ഡ് ബാങ്ക്/ കേരള ബാങ്ക് /ഷെഡ്യൂള്‍ഡ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുത്ത ക്ഷീരകര്‍ഷകര്‍ക്ക് അപേക്ഷിക്കാം. ഓരോ വര്‍ഷത്തെയും പലിശ പൂര്‍ണ്ണമായി വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും. തിരിച്ചടവില്‍ വീഴ്ച്ച വരുത്താത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. താത്പര്യമുള്ള കര്‍ഷകര്‍ അപേക്ഷയും അനുബന്ധ രേഖകളും ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസുകളില്‍ ജനുവരി 25 നകം സമര്‍പ്പിക്കണം. ഫോണ്‍: 04862 222099.