ഇന്ത്യന്‍ വിപണിയിലെ മേധാവിത്വം ഉറപ്പാക്കാന്‍ ടെക് ഭീമന്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് അധിഷ്ഠിത മൊബൈല്‍ ഫോണുകള്‍ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ 1337 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇത് സ്റ്റേ ചെയ്യേണ്ടതില്ലെന്ന ട്രിബ്യൂണല്‍ ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞ ദിവസം ശരിവച്ചതോടെ രാജ്യത്തെ ആഭ്യന്തര ഇന്റര്‍നെറ്റ് കമ്പനികള്‍ പ്രതീക്ഷയില്‍. മാപ്പ് മൈ ഇന്ത്യ അടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ കേസില്‍ ഗൂഗിളിനെതിരെ കക്ഷിചേര്‍ന്നിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്, ഒരാഴ്ചയ്ക്കകം പിഴ അടയ്ക്കാനാണ് ഗൂഗിളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ 15 വര്‍ഷമായി ഗൂഗിള്‍ നടപ്പാക്കിവരുന്ന ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള വളരെ നിര്‍ണായകമായ ഒരു ചുവടുവയ്പ്പാണിത്. ഉപഭോക്താക്കള്‍, മാധ്യമങ്ങള്‍, ആപ്പ് ഡെവലപ്പര്‍മാര്‍, OEM-കള്‍, വ്യവസായങ്ങള്‍, സര്‍ക്കാര്‍, തുടങ്ങി എല്ലാ ഇന്ത്യക്കാരും ഒന്നിച്ചു നിന്ന് നമ്മുടെ സ്വന്തം തദ്ദേശീയമായ ആത്മനിര്‍ഭര്‍ ഡിജിറ്റല്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ മുന്നോട്ടു വരേണ്ട നിമിഷമാണിതെന്നും മാപ്പ് മൈഇന്ത്യ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ രോഹന്‍ വര്‍മ്മ പ്രസ്താവനയില്‍ പറഞ്ഞു.