ഒരു വജ്രവ്യാപാര ശൃംഖലയുടെ തലപ്പത്തെത്തേണ്ടിയിരുന്ന കോടീശ്വര പുത്രി വെറും എട്ടാം വയസ്സില്‍ സന്യാസം സ്വീകരിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ഗുജറാത്തില്‍ നിന്ന് പുറത്ത് വരുന്നത്. സൂറത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാങ്ക്‌വീ ആന്‍ഡ് സണ്‍സ് എന്ന വജ്ര വ്യാപാര ശൃംഘലയുടെ ഉടമ ധാമേഷിന്റെ മകള്‍ ദേവാന്‍ശി സാങ്ക്‌വിയാണ് ജൈന സന്ന്യാസിനിയായത്.
രണ്ട് വയസ്സുള്ളപ്പോള്‍ മുതല്‍ ദേവാന്‍ശിക്ക് സന്ന്യാസത്തോട് താത്പര്യം തുടങ്ങിയെന്നും ഇതുവരെ 367 ദീക്ഷ ചടങ്ങുകളില്‍ അവള്‍ പങ്കെടുത്തിട്ടുണ്ടെന്നുമാണ് കുടുംബം പറയുന്നത്. ഇതുവരെ ടിവിയോ സിനിമയോ കാണുകയോഹോട്ടലിലോ വിവാഹത്തിനോ പോകുകയോ ഈ പെണ്‍കുട്ടി ചെയ്തിട്ടില്ല. ദീക്ഷ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളാണ് ദേവാന്‍ശി. 600 കിലോമീറ്ററോളം മറ്റ് സന്യാസിമാര്‍ക്കൊപ്പം കാല്‍നടയായി നടന്ന് പല ആചരങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് ദീക്ഷ സ്വീകരിച്ചതും.