ശങ്കര്‍ മിശ്ര എന്ന യാത്രക്കാരന്‍ വൃദ്ധയായ സഹയാത്രികയുടെ തലയില്‍ മദ്യലഹരിയില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ഇന്ത്യ കമ്പനിക്കെതിരെ മുപ്പത് ലക്ഷം പിഴ ചുമത്തി ഡിജിസിഎ. സംഭവ സമയം ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തിന്റെ ചുമതലയുണ്ടായിരുന്ന പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തു.
സംഭവമുണ്ടായി ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടി കൈക്കൊള്ളാന്‍ കമ്പനി വൈകി, വസ്ത്രത്തിലും മറ്റും മൂത്രമായപ്പോഴും തന്നെ സഹായിക്കാന്‍ വിമാനത്തിലെ ജീവനക്കാര്‍ തയാറായില്ലെന്നും സ്ത്രീ പരാതി ഉന്നയിച്ചിരുന്നു.
അതേസമയം, നാല് മാസത്തേക്ക് കമ്പനി ഇയാള്‍ക്ക് വിമാന യാത്ര വിലക്കിയിട്ടുണ്ട്.