മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 2022 അവസാന പാദ അറ്റ ലാഭത്തില്‍ 15 ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ലാഭ നികുതി, സാമ്പത്തിക ചെലവുകള്‍, മൂല്യത്തകര്‍ച്ച എന്നിവയാണ് കാരണമായി വിലയിരുത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 18549 കോടി രൂപയായിരുന്നു റിലയന്‍സിന്റെ അറ്റ ലാഭം. ഇത് ഈ വര്‍ഷം 15792 കോടിയായാണ് കുറഞ്ഞിരിക്കുന്നത്.
അതേസമയം, പുതിയ ഊര്‍ജ ഇക്കോസിസ്റ്റത്തിനായി ജിഗ ഫാക്ടറികള്‍ നിര്‍മ്മിക്കുന്നതിനും 5ജി ടെലികോം സേവനം വ്യാപിപ്പിക്കുന്നതിനും റീട്ടെയില്‍ വിപുലീകരണത്തിനുമായി 20,000 കോടി രൂപ കൂടി സമാഹരിക്കാനും കമ്പനി പദ്ധതിയിടുന്നു.