കാൽവരി മൗണ്ട് ടൂറിസം ഫെസ്റ്റിന്റെ
ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകീട്ട് 5
മണിക്ക് കാൽവരി മൗണ്ടിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പരിപാടിയിൽ ഡീൻ കുര്യാക്കോസ് എം പി അധ്യക്ഷത വഹിക്കും. ഫെസ്റ്റിന്റെ ഭാഗമായി കൊച്ചി മുതൽ കാൽവരി മൗണ്ട് വരെ സംഘടിപ്പിക്കുന്ന സൈക്കിൾ റാലി ഞായറാഴ്ച രാവിലെ ആറുമണിക്ക് കുന്നത്തുനാട് എംഎൽഎ പി. വി ശ്രീനിജൻ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. വൈകിട്ട് 3 മണിക്ക് സാംസ്കാരിക ഘോഷയാത്ര കാൽവരി ടൗണിൽ നിന്ന് ആരംഭിക്കും.
വൈകുന്നേരം 7.30 ന് രാജേഷ് ചേർത്തലയും വെളിയം രാജേഷും ഒന്നിക്കുന്ന ഫ്യൂഷൻ ഡാൻസ് ഷോയും ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് അരങ്ങേറും.