പൊറോട്ടയടിച്ചു റോഷി മന്ത്രി..വീഡിയോ വൈറല്‍

0
101

കാല്‍വരി ഫെസ്റ്റ് മേളനഗരിയിലെ ഫുഡ്കോര്‍ട്ടില്‍ പൊറോട്ടയടിച്ചു മന്ത്രി റോഷി അഗസ്റ്റിന്‍. കാല്‍വരി ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ പ്രദര്‍ശന വിപണന സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് തലശ്ശേരിക്കാരുടെ ഫുഡ്കോര്‍ട്ടില്‍ പൊറോട്ടയടിക്കുന്നവരെ മന്ത്രി കണ്ടത്.

https://fb.watch/idM_Dnwo5K/

പൊറോട്ട അടിക്കാന്‍ വലിയ ഇഷ്ടമുള്ള മന്ത്രി ഉടനെ ഫുഡ് കോര്‍ട്ടിലെ അടുക്കളയിലെത്തി തന്റെ താല്‍പര്യം അറിയിച്ചതോടെ പാചകക്കാര്‍ക്കും കൗതുകമായി. പൊറോട്ടയ്ക്ക് കുഴച്ചുവെച്ച മാവ് എടുത്തു മന്ത്രി വീശിയടിച്ചപ്പോള്‍ കാഴ്ചക്കാരും ചുറ്റുംകൂടി. ഫെസ്റ്റിനെത്തിയ വിദേശികള്‍ അടക്കം കൈയടിച്ചു മന്ത്രിയെ പ്രോത്സാഹിപ്പിച്ചു. ഫേസ്ബുക്കില്‍ മന്ത്രി പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം അനേകം പേര്‍ കണ്ടു കഴിഞ്ഞു