സംസ്ഥാനത്ത സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ഇന്ന് 80 രൂപയാണ് പവന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,880 രൂപയായി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 5235 രൂപയിലെത്തി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 40,360 രൂപയായി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയര്‍ന്നു. സ്വര്‍ണവില 42,000 കടന്നും മുന്നേറിയേക്കും. 2020ലാണ് 42,000 രേഖപ്പെടുത്തി സ്വര്‍ണവില റെക്കോര്‍ഡിട്ടത്.