ഇനി ഡെലിവെറി വിമാന വേഗത്തില്‍: ആമസോണ്‍എയര്‍ ഇന്ത്യയിലും

0
201

ഇന്ത്യയിലും ആമസോണ്‍ എയര്‍ സംവിധാനം അവതരിപ്പിച്ച് അമേരിക്കന്‍ ഇ കൊമേഴ്‌സ് ഭീമന്‍. ഉപഭോക്താക്കളിലേക്ക് കൂടുതല്‍ വേഗത്തില്‍ ഡെലിവറി എത്തിക്കുകയാണ് ആമസോണ്‍ എയറിന്റെ ഉദ്ദേശ്യം. ഇതിന്റെ ഭാഗമായി ക്വിക്‌ജെറ്റ് കാര്‍ഗോ എയര്‍ലൈനുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടതായും ആമസോണ്‍ വ്യക്തമാക്കി.
ആദ്യ ഘട്ടത്തില്‍ ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളിലാകും സേവനം ലഭ്യമാകുക. ഡെലിവെറി വേഗതയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത് തങ്ങള്‍ ഇനിയും തുടരുമെന്ന് ആമസോണ്‍ എയര്‍ ലോഞ്ചിങ് വേളയില്‍ കമ്പനി വക്താവ് അറിയിച്ചു.