കാനറ ബാങ്കിന്റെ 2022 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ ലാഭത്തില്‍ 92 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1502 കോടി രൂപയാണ് 92 ശതമാനത്തോളം വര്‍ധിച്ച് 2882 കോടിയിലെത്തി നില്‍ക്കുന്നത്.
മൂന്നാം പാദത്തില്‍ 26218 കോടിയാണ് ബാങ്കിന്റെ ആകെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 21312 കോടി മാത്രമായിരുന്നു. റെഗുലേറ്ററി ഫയലിങ്ങിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.