ബ്ലൂംബെര്‍ഗ് ലോകസമ്പന്ന പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നിന്ന് നാലിലേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി. നീണ്ട ഇടവേളയ്ക്ക് ശേഷം ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് മൂന്നാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തിയത്. ലൂയി വിറ്റണടക്കമുള്ള കമ്പനികളുടെ ഉടമയായ ബെര്‍ണാര്‍ഡ് അര്‍ണോള്‍ട്ട് ഒന്നാം സ്ഥാനത്തും ഇലോണ്‍ മസ്‌ക് രണ്ടാമതുമാണ് ഉള്ളത്.
റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഒരു സ്ഥാനം പിന്നിലേക്ക് പോയി ഇപ്പോള്‍ പന്ത്രണ്ടാമതാണ്. അദാനിയുടെ ആകെ ആസ്തിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 872 മില്യണ്‍ ഡോളറിന്റെ കുറവാണുണ്ടായത്.