ഡിസംബര്‍ മാസത്തില്‍ ട്വിറ്ററിന്റെ പരസ്യവരുമാനം 71 ശതമാനത്തോളം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇലോണ്‍ മസ്‌ക് കമ്പനി ഏറ്റെടുത്തതിന് പിന്നാലെ പ്രധാന പരസ്യദായകര്‍ ട്വിറ്ററില്‍ ചിലവഴിക്കുന്ന തുക വെട്ടിക്കുറച്ചതിനെ തുടര്‍ന്നാണ് കമ്പനിയുടെ പരസ്യ വരുമാനം കുത്തനെ കുറഞ്ഞത്. നവംബറിലാകട്ടെ 55 ശതമാനമാണ് മുന്‍ വര്‍ഷത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയത്.
പരസ്യദാതാക്കളെ തിരികെ കൊണ്ടുവരാന്‍ സൗജന്യ ആഡ് നല്‍കിയും, രാഷ്ട്രീയ പരസ്യങ്ങള്‍ക്കു മേലുള്ള വിലക്ക് നീക്കിയും, പരസ്യം പൊസിഷന്‍ ചെയ്യുന്നതില്‍ കമ്പനികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയും പല ശ്രമങ്ങള്‍ ട്വിറ്റര്‍ നടത്തിയിരുന്നു.
പരസ്യവരുമാനം കുറഞ്ഞത് കമ്പനിയുടെ ആകെ വരുമാനത്തെയും ഗണ്യമായി ബാധിച്ചിട്ടുണ്ട്.