നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 102.75 കോടി രൂപയുടെ അറ്റ ലാഭം നേടാന്‍ സാധിച്ചതായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 50.31 കോടി രൂപ നഷ്ടമുണ്ടായിടത്താണ് ഇക്കുറി 100 കോടിക്ക് മുകളില്‍ ലാഭത്തിലേക്ക് ബാങ്ക് എത്തിയത്. മൂന്നാം പാദത്തില്‍ പലിശ വരുമാനം 825.15 കോടിയായി ഉയര്‍ത്താനും ബാങ്കിന് സാധിച്ചതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇത് 573 കോടി മാത്രമായിരുന്നു.