ഇന്ത്യയുടെ ഭറോസ് പ്രവര്‍ത്തനം തുടങ്ങി

0
42

ഇന്ത്യയുടെ സ്വന്തം തദ്ദേശീയ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ‘ഭറോസ്’ ചൊവ്വാഴ്ച വിജയകരമായി പരീക്ഷിച്ചു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും അശ്വിനി വൈഷ്ണവും ചേര്‍ന്നാണ് ഇന്ത്യന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ലോഞ്ച് ചെയ്തത്. സ്മാര്‍ട്ട്‌ഫോണുകളില്‍ വിദേശ ഒഎസുകളെ ആശ്രയിക്കുന്നത് കുറച്ച് തദ്ദേശീയ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ഐഐടി മദ്രാസിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഐഒഎസും ആന്‍ഡ്രോയിഡും പ്രവര്‍ത്തിക്കുന്നത് എങ്ങനെയോ അതേ മാതൃകയിലാകും ഭറോസിന്റെയും പ്രവര്‍ത്തനം.

സര്‍ക്കാര്‍, പൊതു സംവിധാനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിക്ഷേപത്തോടെ വികസിപ്പിച്ച സൗജന്യ, ഓപ്പണ്‍ സോഴ്‌സ് ഒഎസ് ആണ് ഭറോസ്.

നിലവില്‍ അതീവരഹസ്യ സ്വഭാവത്തോടെ പ്രവര്‍ത്തിക്കേണ്ട, രഹസ്യരേഖകള്‍ കൈകാര്യം ചെയ്യേണ്ട വിഭാഗങ്ങളിലാണ് ഭറോസ് നല്‍കുക. ഭറോസിനൊപ്പം ഡിഫോള്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ (എന്‍ഡിഎ) ഒന്നും ഉണ്ടാകില്ല