വേതനം സംബന്ധിച്ച ആവശ്യങ്ങള്‍ ഉന്നയിച്ച് ബ്രിട്ടനില്‍ ആമസോണ്‍ ജീവനക്കാര്‍ സമരത്തില്‍. ഇതാദ്യമായാണ് യുകെയില്‍ ആമസോണ്‍ ജീവനക്കാര്‍ സമരം നടത്തുന്നത്.
ഓരോ നിമിഷവും തങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും വെയര്‍ഹൗസിലെ റോബോട്ടുകള്‍ക്ക് തങ്ങളേക്കാള്‍ പരിഗണന കമ്പനിയുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നുണ്ടെന്നും ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശുചി മുറിയില്‍ പോയാല്‍ പോലും മാനേജറില്‍ നിന്ന് നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതായി വരുന്നുവെന്നും ഇവര്‍ പരാതി പറയുന്നു.
എന്നാല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവരെ കമ്പനി അംഗീകരിക്കാറാണ് പതിവെന്നും ഇതിന്റെ ഭാഗം മാത്രമാണ് നിരീക്ഷണമെന്നുമാണ് ആമസോണിന്റെ വിശദീകരണം.