കൊക്ക കോള സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുന്നു?

0
66

കൊക്ക കോള ഇന്ത്യയില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്യാനൊരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. കൊക്ക കോള ബ്രാന്‍ഡിങ്ങിലുള്ള ഫോണിന്റെ ചിത്രവും ഇതിനകം സമൂമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റിയല്‍മി 10 സീരീസ് ഫോണിന്റെ റീപ്പാക്കേജ്ഡ് മോഡലാണ് കൊക്ക കോളയുടേതെന്നും പറയുന്നുണ്ട്.
ഇനി ഏതെങ്കിലും തരത്തിലുള്ള പ്രചരണങ്ങളുടെ ഭാഗമാണോ ഇതെന്നും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
എന്തായാലും ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇരു കമ്പനികളുടെയും ഭാഗത്ത് നിന്ന് ഇതുവരെയും ഉണ്ടായിട്ടില്ല.