നവകേരളം കര്‍മ്മ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘വലിച്ചെറിയല്‍ മുക്ത കേരളം’ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കാൽവരിമൗണ്ടിൽ ജില്ലാ കളക്ടർ ഷീബ ജോർജ് നിർവഹിച്ചു.
വൃത്തിയുളള നവകേരളം എന്ന ലക്ഷ്യത്തിലേയ്ക്കുളള ആദ്യഘട്ട പ്രവര്‍ത്തനമായാണ് ‘വലിച്ചെറിയല്‍ മുക്ത കേരളം’ കാമ്പയിന്‍ നടപ്പിലാക്കുന്നത്. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനുളള സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം – കളക്ടർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങിൽ കാമാക്ഷി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോണി ചൊള്ളാമഠം, ഷേർലി ജോസഫ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, നവകേരള മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഡോ രാജേഷ് വി ആർ, ശുചിത്വ മിഷൻ കോ ഓഡിനേറ്റർ ലാൽ കുമാർ ജെ ആർ തുടങ്ങിയവർ പങ്കെടുത്തു.