പതിനെണ്ണായിരത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഓഫീസുകള്‍ വില്‍ക്കാനൊരുങ്ങി ഇ കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍. പതിനാറ് മാസം മുന്‍പ് വാങ്ങിയ കാലിഫോര്‍ണിയ ഓഫീസും ഇതില്‍ പെടുന്നു. 2021 ഒക്ടോബറിലാണ് 123 മില്യണ്‍ ഡോളറിന് ഈ ഓഫീസ് കമ്പനി വാങ്ങിയത്.
ആഗോള മാന്ദ്യത്തെ തുടര്‍ന്നുള്ള ചെലവു ചുരുക്കലിന്റെ ഭാഗമാണിതും. ബ്ലൂം ബെര്‍ഗാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.