ഇരവികുളം ദേശീയോദ്യാനത്തില്‍ വരും ദിവസങ്ങളില്‍ സന്ദര്‍ശക വിലക്ക്. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാല്‍ ദേശീയോദ്യാനത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗ സിംഗ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി.