ചാണകം കൊണ്ട് കാറോടിക്കാന്‍ സുസുകി: ദേശീയ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡുമായി കരാറില്‍

0
80

സിഎന്‍ജി കാറുകള്‍ക്ക് ആവശ്യമായ ഇന്ധനത്തിന് ചാണകം ഉപയോഗിക്കാനൊരുങ്ങി സുസുകി. ഇതിനായി ദേശീയ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡുമായി സുസുകി കരാറില്‍ ഏര്‍പ്പെട്ടു. സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാര്‍ബണ്‍ എമിഷന്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ഇന്ത്യയിലെ ആകെ സിഎന്‍ജി വാഹനങ്ങളുടെ 70 ശതമാനത്തോളമാണ് കമ്പനിയുടെ വിപണി വിഹിതം. സിഎന്‍ജി കാര്‍ മോഡലുകളിലെല്ലാം ഈ ബയോഗ്യാസ് ഉപയോഗിക്കാനാണ് പദ്ധതിയെന്ന് കമ്പനി വ്യക്തമാക്കി.
സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി സഹകരിച്ച് ിന്ത്യയില്‍ മാനുഫാക്ചറിങ് കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായും കമ്പനി വൃത്തങ്ങല്‍ അറിയിച്ചു.