ആരോപണങ്ങളെ തുടര്‍ന്ന് വെറും രണ്ട് സെഷന്‍കൊണ്ട് 50 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ട അദാനി ഗ്രൂപ്പില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍ഐസി. എഫ്പിഒ വഴി 20000 കോടി രൂപ സമാഹരിക്കുന്ന അദാനി ഗ്രൂപ്പില്‍ 300 കോടിയുടെ നിക്ഷേപത്തിനാണ് എല്‍ഐസി തയാറായിരിക്കുന്നത്. നിലവില്‍ അദാനി ഗ്രൂപ്പില്‍ എല്‍ഐസിക്ക് 4.23 ശതമാനം ഓഹരികള്‍ ഉള്ളതിന് പുറമേയാണ് പുതിയ നിക്ഷേപം. 33 ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റെര്‍മാരില്‍ ഒരാളായാണ് എല്‍ഐസി എത്തുന്നത്.
അഞ്ച് അദാനി കമ്പനികളില്‍ ഒരു ശതമാനം മുതല്‍ 9 ശതമാനം വരെ ഓഹരികളുടെ ഉടമയാണ് എല്‍ഐസി.