അദാനി ഓഹരികള്‍ക്ക് ഇന്നും തിരിച്ചടി

0
476

ഓഹരി വ്യാപാരം രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചപ്പോള്‍ ഇന്നും അദാനിക്ക് തിരിച്ചടി.

വിപണി ആരംഭിച്ചയുടന്‍ നേട്ടമുണ്ടായിരുന്നെങ്കിലും നിലനിര്‍ത്താനായില്ല.
നാല് ശതമാനത്തിന് മുകളില്‍ നേട്ടം നിലനിര്‍ത്തുന്ന അദാനി എന്റര്‍പ്രൈസാണ് ഇന്ന് മെച്ചമുണ്ടാക്കിയത്. അദാനി എന്റര്‍പ്രൈസ്, അദാനി പോര്‍ട്‌സ്, അംബുജ സിമന്റ്‌സ്, എ.സി.സി എന്നിവ വിപണിയുടെ ആരംഭത്തില്‍ 10 ശതമാനം കുതിച്ചുയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് പരിധിയിലെത്തിയെങ്കിലും കുതിപ്പ് നിലനിര്‍ത്താനായില്ല. അതേസമയം, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി വില്‍മര്‍, അദാനി പവര്‍ എന്നീ ഷെയറുകള്‍ ഇന്നും കനത്ത തകര്‍ച്ച നേരിടുകയാണ്.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഇന്ന് വിപണി ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ രാത്രി അദാനി ഗ്രൂപ്പ് വിശദമായ മറുപടി നല്‍കിയിരുന്നു. നിക്ഷേപകരില്‍ ആത്മവിശ്വാസമുണര്‍ത്താന്‍ ഇതിന് സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. അതേസമയം, അദാനിയുടെത് തങ്ങളുടയര്‍ത്തിയ ആരോപണങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയല്ലെന്ന് വ്യക്തമാക്കി ഹിന്‍ഡന്‍ബര്‍ഗ് രംഗത്തെത്തി. തട്ടിപ്പിനെ ദേശീയതയുപയോഗിച്ച് മറയ്ക്കുകയാണ് അദാനി ചെയ്യുന്നതെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചു.