ഫിലിപ്‌സ് 6000 ജീവനക്കാരെ പിരിച്ചുവിടുന്നു

0
68

ആറായിരം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഡച്ച് ഹെല്‍ത്ത് ടെക്‌നോളജി കമ്പനിയായ ഫിലിപ്‌സ്. റെസ്പിറേറ്ററി ഡിവൈസുകള്‍ തകരാറിനെ തുടര്‍ന്ന് തിരകെ വിളിച്ചത് വിപണി മൂല്യം 70 ശതമാനത്തോളം ഇടിയാന്‍ കാരണമായതിനെ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം. ഈ വര്‍ഷം തന്നെ ഇതില്‍ പകുതി പേരെ പിരിച്ചുവിടും. ബാക്കിയുള്ളവരെ 2025 ഓടെ പിരിച്ചു വിടും. കഴിഞ്ഞ ഒക്ടോബറില്‍ ഇതു സംബന്ധിച്ച വിവരം കമ്പനി പുറത്ത് വിട്ടിരുന്നു.
സ്ലീപ് അപ്‌നോയിയ രോഗബാധിതര്‍ക്കായുള്ള ശ്വസന യന്ത്രത്തിലെ പദാര്‍ത്ഥത്തില്‍ വിഷാംശം ഉണ്ടായേക്കാമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവ തിരികെ വിളിച്ചത്. ഇത് സാമ്പത്തികമായി പിന്നോട്ടടിച്ചതാണ് കൂട്ടപ്പിരിച്ചുവിടലിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.