ബജാജ് ഗ്രൂപ്പിന് കീഴിലുള്ള ബജാജ് ഫിന്‍സെര്‍വിന്റെ അറ്റ ലാഭം കഴിഞ്ഞ പാദത്തില്‍ 42 ശതമാനത്തോളം വര്‍ധിച്ചു. 1782 കോടിയാണ് ബജാജ് ഫിന്‍സെര്‍വിന് ഡിസംബര്‍ പാദത്തില്‍ ലാഭം. കമ്പനിയുടെ വരുമാനം 23 ശതമാനം ഉയര്‍ന്ന് 21755 കോടിയിലെത്തിയതായും അറിയിച്ചു. ബജാജ് ഫിനാന്‍സിനാകട്ടെ റെക്കോര്‍ഡ് ഉയര്‍ച്ചയാണുണ്ടായത്.
അതേസമയം, ബജാജ് ഹോം ഫിനാന്‍സിന്റെ അറ്റാദായ വളര്‍ച്ച 81 ശതമാനമാണ്.