ബ്ലൂംബെര്‍ഗ് അതിസമ്പന്ന പട്ടികയിലെ ആദ്യ പത്തില്‍ നിന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പുറത്ത്.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടോടെ് അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരി വില വന്‍തോതില്‍ ഇടിഞ്ഞതോടെയാണ് പട്ടികയില്‍ അദാനി മൂന്നാം സ്ഥാനത്തായിരുന്ന അദാനി പതിനൊന്നാം സ്ഥാനത്തേക്ക് എത്തിയത്.
തട്ടിപ്പ് ആരോപണത്തെ തുടര്‍ന്ന് വെറും മൂന്ന് ദിവസം കൊണ്ട് 34 ബില്യണ്‍ യു.എസ് ഡോളറിന്റെ നഷ്ടമാണ് അദാനിക്ക് ഓഹരിവിപണിയിലുണ്ടായത്. നിലവില്‍ 84.4 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. തൊട്ടുപിന്നിലുള്ള റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുമായി രണ്ട് ബില്യണ്‍ ഡോളര്‍ മാത്രം വ്യത്യാസം. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന വിശേഷണവും അദാനിക്ക് നഷ്ടപ്പെടും.
ബ്ലൂംബര്‍ഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ആഢംബര ബ്രാന്‍ഡായ ലൂയി് വിറ്റന്‍ ചെയര്‍മാന്‍ ബെര്‍നാഡ് ആര്‍നോള്‍ട്ടാണ്. രണ്ടാം സ്ഥാനത്ത് ടെസ്ല ഉടമ ഇലോണ്‍ മസ്‌കും. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മൂന്നും ബില്‍ ഗേറ്റ്‌സ് നാലും സ്ഥാനത്തുണ്ട്.