സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമായി.
ശനിയാഴ്ച പവന് 120 രൂപ ഉയര്‍ന്ന ശേഷം ഇന്നാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. ജനുവരി 26ന് പവന് 42,480 രൂപ രേഖപ്പെടുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4340 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഗ്രാമിന് 90 രൂപ.