1750 രൂപ അടച്ചാല്‍ ഒരു ലക്ഷം രൂപവരെ മുദ്ര ലോണ്‍ നല്‍കുമെന്ന വാര്‍ത്തയ്‌ക്കെതിരെ കേന്ദ്രം. വായ്പാകരാര്‍ ഫീസായി 1750 രൂപ അടച്ചാല്‍ പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം ഒരു ലക്ഷം രൂപ വായ്പ നല്‍കുമെന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രചാരണം നടന്നുവന്നിരുന്നു. സര്‍ക്കാരിന്റെ പേരിലുള്ള കത്ത് എന്ന നിലയിലായിരുന്നു ഇത്. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നും ഇത്തരത്തില്‍ ഒരു സഹായവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് സംവിധാനം അറിയിച്ചു.
ഇങ്ങനൊരു കത്ത് ധനകാര്യമന്ത്രാലയം പുറത്തിറക്കിയിട്ടില്ലെന്നും ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു.