ജിഎസ്ടി: ജനുവരിയില്‍ പിരിച്ചത് റെക്കോര്‍ഡ് തുക

0
61

ജി.എസ്.ടി പിരിവ് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്തുവിട്ട് ധനമന്ത്രാലയം. ജനുവരി മാസത്തില്‍ റെക്കോര്‍ഡ് പിരിവ്. 1.55 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി പിരിഞ്ഞു കിട്ടിയത്. ഈ വര്‍ഷത്തെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന പിരിവാണിത്.

ഈ സാമ്പത്തിക വര്‍ഷം മൂന്നാം തവണയാണ് ജി.എസ്.ടി പിരിവ് 1.50 ലക്ഷം കടക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ ജി.എസ്.ടി പിരിവുണ്ടായത്. 1.68 ലക്ഷം കോടി.
1,55,922 കോടിയാണ് ജനുവരി 31ന് അഞ്ചു മണി വരെ ജി.എസ്.ടിയായി പിരിച്ചത്. ഇതില്‍ സി.ജി.എസ്.ടിയായി 28,963 കോടിയും എസ്.ജി.എസ്.ടിയായി 36,730 കോടിയും പിരിച്ചു. 79,599 കോടിയാണ് ഐ.ജി.എസ്.ടി. 10,630 കോടിയാണ് വിവിധ സെസുകളെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ 2.42 കോടി ജി.എസ്.ടി റിട്ടേണുകളാണ് സമര്‍പ്പിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇത് 2.19 കോടിയായിരുന്നു.