റെയില്‍വേക്ക് 2.40 ലക്ഷം കോടി

0
112

ഇന്ത്യന്‍ റെയില്‍വേക്ക് 2.40 ലക്ഷം കോടിയാണ് 2023-24 ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇതു വരെ റെയില്‍വേക്ക് നല്‍കിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന തുകയാണിത്. മോദി സര്‍ക്കാരുകള്‍ക്ക് മുന്‍പ് 2013-14 വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനത്തേക്കാള്‍ 9 മടങ്ങ് അധികമാണ് ഇക്കുറി റെയില്‍വേ ബജറ്റെന്നും മന്ത്രി അറിയിച്ചു. വന്ദേ ഭാരത് അടക്കമുള്ള പദ്ധതികള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.