ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നിര്‍മിച്ചത് 2.75 ലക്ഷം കോടിയുടെ മൊബൈല്‍ ഫോണ്‍

Related Stories

രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിര്‍മാണം 31 കോടി യൂണിറ്റ് കടന്നതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റ് സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2014-15 വര്‍ഷത്തില്‍ വെറും 5.8 കോടി യൂണിറ്റ് മൊബൈല്‍ ഫോണുകളാണ് ഇന്ത്യയില്‍ നിര്‍മിച്ചിരുന്നത്. എന്നാല്‍, ഇത് പല മടങ്ങ് വര്‍ധിപ്പിക്കാന്‍ സാധിച്ചു. 2,75,000 കോടി രൂപയുടെ ഫോണുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ നിര്‍മിച്ചത്.
രാജ്യത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാണത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് മൊബൈല്‍ ഫോണ്‍ ഭാഗങ്ങളില്‍ ചിലതിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണിലെ ക്യാമറ ലെന്‍സ് അടക്കമുള്ള ഭാഗങ്ങള്‍ക്കാകും ഇറക്കുമതി തീരുവ കുറയ്ക്കുക.
ഫോണുകള്‍ക്ക് പുറമേ ടിവി പാനലുകളുടെ ഓപ്പണ്‍ സെല്ലുകളുടെ ഇറക്കുമതി തീരുവ 2.5 ശതമാനമായി കുറച്ച് കൊണ്ട് ആഭ്യന്തര ടെലിവിഷന്‍ നിര്‍മാണവും പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഷവോമി, സാംസങ്, ആപ്പിള്‍, തുടങ്ങിയ ടോപ് ബ്രാന്‍ഡുകളെല്ലാം ഇന്ത്യയില്‍ തന്നെയാണ് ഇപ്പോള്‍ ഫോണുകള്‍ അസംബിള്‍ ചെയ്യുന്നത്. ആപ്പിള്‍ അവരുടെ 25 ശതമാനം ഫോണുകളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനൊരുങ്ങുന്നതായു കഴിഞ്ഞ ദിവസം കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ സൂചിപ്പിച്ചിരുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories