ഇടുക്കി ചെറുതോണി ഡാമുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി ഫെബ്രുവരി ഒന്നു മുതല്‍ മേയ് 31 വരെ സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട ദിവസങ്ങളിലും ഒഴികെ പൊതുജനങ്ങള്‍ക്ക് ഇടുക്കി ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ജില്ലയുടെ സുവര്‍ണ ജൂബിലി പ്രമാണിച്ചും സ്കൂളുകളില്‍ മധ്യവേനല്‍ അവധി പരിഗണിച്ചുമാണ് സര്‍ക്കാര്‍ തീരുമാനം. ജില്ലയിലെ ടൂറിസം രംഗത്ത് പുതിയ ഉണര്‍വേകാന്‍ തീരുമാനം സഹായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.