2023-24 സംസ്ഥാന ബജറ്റ് പ്രഖ്യാപനം നാളെ നടക്കും. രാവിലെ 9ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് നാളത്തെ ബജറ്റ് പ്രഖ്യാപനം. സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്ന് എത്രമാത്രം ജനപ്രിയ തീരുമാനങ്ങളുണ്ടാകുമെന്ന സംശയവും പല കോണില്‍ നിന്നും ഉയരുന്നു. ഒരു മാജിക്കൊന്നും ബജറ്റില്‍ പ്രതീക്ഷിക്കേണ്ട എന്ന് മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കുകയും ചൈയ്തിരുന്നു.
അതേസമയം, ക്ഷേമ പെന്ഷന് 1600ല്‍ നിന്ന് 1700 ആയി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.