വ്യവസായ മേഖലയ്ക്ക് 1259.66 കോടി രൂപ

Related Stories

വ്യവസായ മേഖലയ്ക്ക് വേണ്ടി 1259.66 കോടി രൂപ നീക്കി വച്ചതായി മന്ത്രി കെ. എന്‍ ബാലഗോപാല്‍ 2023-24 സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ഗ്രാമീണ ചെറുകിട വ്യവസായങ്ങള്‍ക്ക് 483.40 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മേക്ക് ഇന്‍ കേരള പദ്ധതിക്ക് ഈ വര്‍ഷം നൂര് കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചിട്ടുള്ളത്.
കയര്‍ വ്യവസായം-117 കോടി, കശുവണ്ടി-58കോടി, ഖാദി-ഗ്രാമ വ്യവസായം-16.10 കോടി, കൈത്തറി-56.40 കോടി, കരകൗശല മേഖല- 4.20 കോടി, വാണിജ്യം-7 കോടി എന്നിങ്ങനെയാണ് നീക്കിവയ്പ്പ്.
സ്വയം തൊഴില്‍ സംരംഭക സഹായ പദ്ധതിക്കായി 60 കോടി രൂപ വകയിരുത്തി.
പ്രളയവും കോവിഡും പ്രതിസന്ധിയിലാക്കിയ എംഎസ്എംഇകള്‍ക്ക് പുനരുജ്ജീവനത്തിന് 2.50 കോടി രൂപ അനുവദിച്ചു. നാനോ യൂണിറ്റുകള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്റായി 18 കോടി രൂപ വകയിരുത്തി. എംഎസ്എംഇകള്‍ക്കുള്ള പ്രത്യേക പാക്കേജിന് 21.50 കോടി രൂപ അനുവദിച്ചു.
സ്വകാര്യ വ്യവസായ പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടി രൂപ.

സംരംഭങ്ങളെയും വ്യവസായങ്ങളെയും എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുമായി ബന്ധിപ്പിക്കാനും, ജില്ലകളില്‍ എം.എസ്.എം.ഇ ക്ലിനിക്കുേള്‍ ആരംഭിക്കുന്നതിനും, പരാതി പരിഹാര കമ്മിറ്റികള്‍ക്കായി അപ്രൈസല്‍ ഡെസ്‌ക് രൂപീകരിക്കുന്നതിനും ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്കായി 39 കോടി രൂപ നീക്കിവച്ചു.

മുളയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് 1.20 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് സമഗ്ര കൈത്തറി ഗ്രാമം സ്ഥാപിക്കാന്‍ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്കായി 770.21 കോടി രൂപ വകയിരുത്തി.കേരള വ്യവസായ വികസന കോര്‍പറേഷന്‍ ലിമിറ്റഡിന് 122.50 കോടി രൂപയും കിന്‍ഫ്രയ്ക്ക് 335.56 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്.
തൊടുപുഴയിലെ സ്‌പൈസ് പാര്‍ക്കിന് 4.50 കോടി രൂപ നീക്കിവച്ചു.
എഎസ്എംഇകള്‍ക്ക് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ കാക്കനാട് സ്ഥിരം എക്‌സിബിഷന്‍ സെന്റര്‍ 5 കോടി രൂപയില്‍ ഒരുക്കും. ടെക്‌നേളജി രംഗത്തിന് മാത്രമായി 559 കോടി രൂപയാണ് സര്‍ക്കാര്‍ ഇക്കുറി മാറ്റി വയ്ക്കുന്നത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories