സംസ്ഥാനത്ത് തുടര്‍ചയായ രണ്ടാം ദിവസവും സ്വര്‍ണം, വെള്ളി നിരക്കില്‍ വന്‍ ഇടിവ്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും ഒരു പവന് 22 കാരറ്റിന് 560 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5240 രൂപയിലും ഒരു പവന് 22 കാരറ്റിന് 41920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 400 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5310 രൂപയിലും ഒരു പവന് 22 കാരറ്റിന് 42480 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.
ശനിയാഴ്ച വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 2 രൂപ കുറഞ്ഞ് 74 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.