സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധതിയില്‍ ജില്ലയ്ക്ക് അനുവദിച്ച ഗ്ലൂക്കോമീറ്ററുകളുടെ വിതരണോദ്ഘാടനം കട്ടപ്പന നഗരസഭ ടൗണ്‍ ഹാളില്‍ ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ബി.പി.എല്‍ കുടുംബങ്ങളിലെ 60 കഴിഞ്ഞ പ്രമേഹരോഗികളായ മുതിര്‍ന്ന പൗരന്മാര്‍ക്കാണ് പദ്ധതിയില്‍ സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ നല്‍കുന്നത്. ജില്ലയ്ക്ക് അനുവദിച്ച ഗ്ലൂക്കോമീറ്ററുകളുടെ വിതരണം വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്നും, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗ്ലൂക്കോമീറ്ററുകള്‍ ഇടുക്കി ജില്ലയ്ക്കാണ് അനുവദിച്ചതെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ വി.ജെ ബിനോയ് പറഞ്ഞു
കട്ടപ്പന നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജോയി ആനിത്തോട്ടം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ മനോജ് മുരളി, വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജയ്സി , ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ വി.ജെ. ബിനോയ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.