കഴിഞ്ഞ മൂന്ന് മാസങ്ങള്‍ അതി കഠിനം: മസ്‌ക്

Related Stories

ടെസ്ല, സ്‌പേസ് എക്‌സ് കമ്പനികളിലെ ചുമതലകള്‍ക്കൊപ്പം ട്വിറ്ററിനെ പാപ്പരത്തത്തില്‍ നിന്ന് കരകയറ്റുകയെന്ന ദൗത്യം കൂടെ എത്തിയപ്പോള്‍ കഴിഞ്ഞ മൂന്ന് മാസങ്ങള്‍ വളരെ കഠിനമായിരുന്നുവെന്ന് ട്വിറ്റര്‍ മേധാവി എലോണ്‍ മസ്‌ക്. വെല്ലുവിളികള്‍ വളരെ വലുതായിരുന്നുവെന്നും പ്രതിസന്ധി അവസാനിച്ചിട്ടില്ല, തുടരുകയാണെന്നും മസ്‌ക് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

ഒക്ടോബറില്‍ ട്വിറ്ററിനെ വാങ്ങാനുള്ള 44 ബില്യണ്‍ യുഎസ് ഡോളറിന്റെ കരാര്‍ അവസാനിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷം കമ്പനിയുടെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. മസ്‌ക് ട്വിറ്ററില്‍ കൊണ്ടുവന്ന മാറ്റങ്ങളും ഇതിന്റെ ആക്കം കൂട്ടി.

ട്വിറ്ററിന്റെ പകുതിയോളം ജീവനക്കാരെ കുറച്ചു, നവീകരിച്ച മൈക്രോബ്ലോഗിംഗ് സൈറ്റില്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ സേവനം അവതരിപ്പിച്ചു, കമ്ബനിയുടെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനത്ത് നിന്നുള്ള വസ്തുക്കള്‍ ലേലം ചെയ്തു. കമ്ബനിക്ക് പ്രതിദിനം 4 ദശലക്ഷം ഡോളര്‍ നഷ്ടപ്പെടുന്നുവെന്നും പിരിച്ചുവിടലിനെ ന്യായീകരിച്ച് മസ്‌ക് പറഞ്ഞു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories