ചെറിയ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ എളുപ്പമാക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ ലൈറ്റ് സേവനം ഈ മാസം ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
ഉപയോക്താക്കള്‍ പിന്/ പാസ്വേഡ് നല്‍കേണ്ടതില്ല എന്നതാണ് പ്രത്യേകത. കേന്ദ്രത്തിന്റെ നീക്കത്തിന്റെ ചുവടു പിടിച്ച് പേടിഎമ്മും ഫോണ്‍പേയും ഉടന്‍ ഈ സേവനം ആരംഭിച്ചേക്കും. ഇങ്ങനെ വന്നാല്‍ 200 രൂപ വരെയുള്ള പേയ്മെന്റുകള്‍ക്ക് UPI പിന് നല്‍കേണ്ടതില്ല എന്നാണ് വിവരം.